കേരളം രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ; നാലാം ഘട്ടം സമൂഹവ്യാപനം- മുഖ്യമന്ത്രി
സംസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളമെന്നും, അടുത്തത് സമൂഹവ്യാപനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സമൂഹവ്യാപനം ജനങ്ങൾക്ക് തടയാൻ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
‘ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം’. കേരളം മൂന്നാംഘട്ടത്തിലെത്തി നിൽക്കുന്നതായാണ് ഇപ്പോൾ മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.
അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ആറു മാസങ്ങൾ പിന്നിടുകയാണ്. ഈ വർഷം അവസാനത്തോടുകൂടി മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ എന്നും മുഖ്യമന്ത്രി പറയുന്നു.
എന്നുമാത്രം കേരളത്തിൽ രോഗം സ്ഥിരീകരിച്ചത് 608 പേർക്കാണ്. ഇതിൽ 398 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. കൊവിഡ് സ്ഥിരീകരിച്ചവരിൽ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.
Story highlights-cm about covid 19 spread in kerala