രാജ്യത്ത് കൊവിഡ് രോഗമുക്തരായവരുടെ എണ്ണം പത്ത് ലക്ഷം കടന്നു

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. എങ്കിലും കൊവിഡ് രോഗത്തില്‍ നിന്നും മുക്തരാകുന്നവര്‍ നല്കുന്ന പ്രതീക്ഷ ചെറുതല്ല. രോഗമുക്തി നേടിയുവരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു.
ഇതുവരെ രാജ്യത്ത് 10,19,297 പേരാണ് കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. നിലവില്‍ 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പതിനഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 5,28,459 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം മുപ്പതിനായിരത്തിലധികം പേര്‍ക്ക് രാജ്യത്ത് കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടു. നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളവരേക്കാള് അധികമാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. രാജ്യത്ത് കൊവിഡ് പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
Story highlights: Covid 19 recoveries in India rise to 1 million