രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി; മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും വൈറസ് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 22,771 പേർക്കാണ്. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 394 പേരാണ്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,48,315 ആയി. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 18,655 ആയി. രാജ്യത്ത് 3,94,226 പേര് രോഗത്തില്‍ നിന്നും ഇതുവരെ മുക്തരായി. 2,35,433 പേർ വിവിധ ആശുപത്രികളില്‍ ഇപ്പോൾ ചികിത്സയില്‍ കഴിയുന്നുണ്ട്.
Read also: കൊവിഡ് കേസുകൾ വർധിക്കുന്നു; തിരുവനന്തപുരത്തും കൊച്ചിയിലും കർശന നിയന്ത്രണം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,29,90 ആയി. തമിഴ്നാട്ടിലും 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Story Highlights: Covid updates India