വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 34,000 കടന്ന് രോഗബാധിതർ
കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഏറെ ഭീതിയിലാണ് രാജ്യം. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1,038,716 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 26,273 പേരാണ്. 653,750 പേരാണ് ഇതുവരെ രോഗമുക്തരായിരിക്കുന്നത്. രാജ്യത്തെ ചികിത്സയിലുള്ളവരുടെ എണ്ണം 3,58,692 ആണ്. അതേസമയം തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ രോഗബാധിതരുടെ എണ്ണം 34,000 കടന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പോസിറ്റീവ് കേസുകളും 671 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 17,994 പേർ രോഗമുക്തരായി. 361,024 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.
Read also: അന്ന് വധുവിനെ തേടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു; ഒടുവിൽ കല്യാണമായെന്ന് നടൻ വിജിലേഷ്
മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം കേരളത്തിൽ ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. ഇന്നലെ മാത്രം 791 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 532 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Story Highlights: Covid Updates India