24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 22,752 കൊവിഡ് കേസുകള്‍

July 8, 2020
new Covid cases

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമയാി പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനത്തെ പൂര്‍ണ്ണമായും ചെറുക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,752 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7.4 ലക്ഷം പിന്നിട്ടു. ഇതുവരെ 7,42,417 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 20000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 482 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 20,642 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ വെടിയേണ്ടിവന്നത്.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളെയാണ് കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3616 കൊവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 2008 കൊവിഡ് കേസുകളും തെലുങ്കാനയില്‍ 1879 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം ആളുകളും ഈ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

Story highlights: Covid updates India reports 22,752 cases in last 24 hours