സംസ്ഥാനത്ത് 193 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 193 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് വിദേശത്തു നിന്നും എത്തിയവരാണ്. 65 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും. 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.
മലപ്പുറം ജില്ലയിലെ -35 പേര്‍ക്കും, കൊല്ലം ജില്ലയിലെ -11 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ-15 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ -14, കണ്ണൂര്‍ -11, എറണാകുളം -25, തിരുവനന്തപുരം -7, പാലക്കാട് -8, കോട്ടയം -6, കോഴിക്കോട് -15, കാസര്‍ഗോഡ് -6, പത്തനംതിട്ട -26, ഇടുക്കി -6, വയനാട് -8 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റ് ജില്ലകളിലെ കണക്ക്
തിരുവനന്തപുരം -7, കൊല്ലം -10, പത്തനംതിട്ട -27, ആലപ്പുഴ -7, കോട്ടയം -11, എറണാകുളം -16, തൃശൂര്‍ -16, പാലക്കാട് -33, മലപ്പുറം -13, കോഴിക്കോട് -5, കണ്ണൂര്‍ -10, കാസര്‍ഗോഡ് -12 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്.
Story highlights: Covid19 Kerala Latest Updates