കൊവിഡിനെ തോല്‍പിച്ച് മടങ്ങിയെത്തിയ സഹോദരിയെ നൃത്തം ചെയ്ത് വരവേറ്റ് അനുജത്തി: വൈറല്‍ വീഡിയോ
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നാം. കൊവിഡ് പോരാട്ടത്തിന് കരുത്ത് പകരുന്ന നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ അതിജീവനത്തിന്റെ പ്രതീക്ഷയും പോരാട്ടത്തിന്റെ കരുത്തും പകരുന്ന ഒരു വീഡിയോ ശ്രദ്ധ നേടുന്നു.
കൊവിഡിനെ തോല്‍പിച്ച് മടങ്ങിയെത്തിയ സഹോദരിയെ നൃത്തം ചെയ്ത് വരവേല്‍ക്കുന്ന അനുജത്തിയുടേതാണ് ഈ വീഡിയോ. ഇതിനോടകം തന്നെ ഈ നൃത്തം സൈബര്‍ ഇടങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വിജനമായ തെരുവാണ് ഡാന്‍സിന്റെ പശ്ചാത്തലം. ഒരുപക്ഷെ കൊവിഡുമായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളെല്ലാം വീടിനുള്ളില്‍ത്തന്നെ ആയിരിക്കും. തെരുവിന്റെ അങ്ങേയറ്റത്തു നിന്നും മാസ്‌ക് ധരിച്ച് വീട്ടിലേക്ക് മടങ്ങിയെത്തുകയാണ് മൂത്ത സഹോദരി. സഹോദരിയെ കണ്ടതും പാട്ടു വെച്ച് നൃത്തം തുടങ്ങി അനുജത്തി.
അനുജത്തിക്ക് അരികിലെത്തിയപ്പോള്‍ കൊവിഡ് ഭേദമായ സഹോദരിയും നൃത്തത്തില്‍ ഒപ്പം ചേര്‍ന്നു. കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി വീട്ടിലേക്ക് തിരികെയെത്തിയ സഹോദരിക്ക് അനുജത്തിയുടെ സ്വീകരണം എന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാംശു കബ്‌റയാണ് ട്വീറ്റ് ചെയ്തത്. ഒരു മഹാമാരിക്കും പുഞ്ചിരി കുറയ്ക്കാനാകില്ല എന്നും അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം ട്വിറ്ററില്‍ കുറിച്ചു.
Story highlights: Dancing girl welcomes her elder sister Covid Survivor
Just Loved the #SistersDuet!❤️
— Dipanshu Kabra (@ipskabra) July 19, 2020
A worthy welcome of Elder Sis, returned after defeating #CoronaVirus.
No Pandemic can reduce a nanometer of smile, of any family that cherishes such Warmth, Love & Energy. pic.twitter.com/cTkUGT8RPw