ഭീമൻ നക്ഷത്രം അപ്രത്യക്ഷമായത് നിമിഷങ്ങൾക്കുള്ളിൽ; അപൂർവ പ്രതിഭാസമെന്ന് ശാസ്ത്രലോകം

July 2, 2020
giant star

വർഷങ്ങളുടെ പഴക്കമുള്ള ഭീമൻ നക്ഷത്രം പെട്ടന്നൊരു ദിവസം അപ്രത്യക്ഷമായതിന്റെ കാരണം തിരയുകയാണ് ശാസ്ത്രലോകം…75 ദശലക്ഷം പ്രകാശവർഷങ്ങൾ അകലെയുള്ള ഭീമൻ നക്ഷത്രമാണ് അപ്രത്യക്ഷമായത്. എന്നാൽ സാധാരണ ഗതിയിൽ ഇത്തരത്തിൽ നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുന്നത് പൊട്ടിത്തെറിയ്ക്ക് ശേഷമാണ്. എന്നാൽ ഈ നക്ഷത്രത്തിന്റെ കാര്യത്തിൽ ഇങ്ങനെയൊരു പൊട്ടിത്തെറി നടന്നിട്ടില്ല. അതേസമയം പൊടിപടലങ്ങളാൽ ഈ നക്ഷത്രം മൂടിയതാകുമോ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.

അതേസമയം സൂര്യന്റെ 25 ലക്ഷം ഇരട്ടി പ്രകാശമുള്ള നക്ഷത്രമാണിത്. അതിനാൽ പൊടിപടലങ്ങൾ വന്ന് മൂടുക എന്നത് സാധ്യമാകുന്ന കാര്യമല്ലെന്നും പറയുന്നുണ്ട്. ശാസ്ത്രജ്ഞർ ഈ നക്ഷത്രത്തെ നിരീക്ഷിച്ചിരുന്നത് യൂറോപ്യൻ സൗത്തർ ഒബ്‌സർവേറ്ററിയിലെ വെരി ലാർജ് ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ്. എന്നാൽ ഈ നക്ഷത്രവുമായി ബന്ധപ്പെട്ട് ഇപ്പോഴും പഠനങ്ങൾ തുടരുകയാണ്.

Read also: പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനി- ഭയവും സസ്‌പെൻസും നിറച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ട്രെയ്‌ലർ

2025 ൽ സ്ഥാപിക്കുന്ന യൂറോപ്യൻ സൗത്തർ ഒബ്‌സർവേറ്ററിയിലെ എക്സ്ട്രീമിലി ലാർജ് ടെലസ്കോപ്പ് നിലവിൽ വരുന്നതോടെ ഇതിനെക്കുറിച്ച് കൂടുതൽ പഠനം നടത്താമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ഈ അപ്രത്യക്ഷമായ നക്ഷത്രത്തിന്റെ കാരണങ്ങൾ വ്യക്തമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി ജേർണലിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.

Story Highlights: Giant star mysteriously vanished