പരിമിതികൾ അതിജീവിച്ച് സഹോദരനെ പരിപാലിക്കുന്ന മുൻകാലുകൾ നഷ്ടമായ പൂച്ച- ഹൃദ്യം ഈ വീഡിയോ
വെല്ലുവിളികളെ അതിജീവിക്കുന്നവരാണ് യഥാർത്ഥ പോരാളികൾ. കുറവുകൾ ഒരു പോരായ്മയല്ല എന്ന് ജീവിതം കൊണ്ട് കാണിച്ചുതന്ന ഒട്ടേറെയാളുകൾ സമൂഹത്തിലുണ്ട്. തന്റെ പരിമിതികളെ സഹോദരന്റെ സന്തോഷമാക്കി മാറ്റുന്ന ഒരു പൂച്ച അതേപാഠമാണ് മനുഷ്യന് പകർന്ന് നൽകുന്നത്.
Excited to welcome the little brother pic.twitter.com/0X2osP8d1R
— Back To Nature (@backt0nature) June 30, 2020
മുൻകാലുകൾ നഷ്ടമായ, അംഗവൈകല്യമുള്ള ഒരു പൂച്ച, ദിവസങ്ങൾക്ക് മുൻപ് പിറന്ന തന്റെ സഹോദരന് ഒപ്പം കളിച്ച് തിമിർക്കുകയാണ്. ഒപ്പം പരിമിതിക്കുള്ളിൽ നിന്ന് പൂച്ചക്കുഞ്ഞിനെ താലോലിക്കുന്നുമുണ്ട്. തന്റെ കുറവുകൾ പൂച്ചക്ക് ഒരു തടസമല്ല. എത്ര കണ്ടാലും മതിവരാത്ത ഹൃദ്യമായൊരു കാഴ്ചയാണിത്.
Read More: ശൂന്യാകാശത്തിന്റെ ഗന്ധം ഇനി കുപ്പിയിൽ വാങ്ങാം- പെർഫ്യൂം വികസിപ്പിച്ച് നാസ
ഒന്ന് കൈമുറിഞ്ഞാൽ പോലും കരഞ്ഞും ദുഃഖിച്ചും തളരുന്ന പലർക്കും മാതൃകയാണ് ആത്മബലം കൊണ്ട് പ്രതിസന്ധികൾ അതിജീവിച്ച ഈ പൂച്ച. ആയിരക്കണക്കിനാളുകൾ വീഡിയോ ഇതിനോടകം പങ്കുവെച്ചുകഴിഞ്ഞു.
Story highlights-handicapped cat playing with his brother