ഐ പി എൽ 2020: സെപ്റ്റംബർ 19ന് യു എ ഇയിൽ തുടക്കമാകും

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി ഇന്ത്യൻ പ്രീമിയർ ലീഗിന് സെപ്റ്റംബറിൽ തുടക്കമാകും. യു എ ഇയിൽ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ കലാശം നവംബർ 8ന് നടക്കുമെന്ന് ഐ പി എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. പി ടി ഐയോടാണ് അദ്ദേഹം പ്രതികരിച്ചത്.
എന്നാൽ മത്സരത്തെക്കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ അടുത്ത ആഴ്ച ചേരുന്ന ഗവേണിങ് യോഗത്തിന് ശേഷമായിരിക്കും ഉണ്ടാകുക. മത്സരക്രമം നേരത്തെ തീരുമാനമായെന്നും, ഇത്തവണ 51ദിവസത്തെ മുഴുവൻ സീസണും സംഘടിപ്പിക്കാൻ സാധിക്കുമെന്നും ബ്രിജേഷ് പട്ടേൽ അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ യു എ ഇയിൽ നടത്താൻ തീരുമാനിച്ചത്. ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് പ്രതിസന്ധി കാരണം മാറ്റിവെച്ചതോടെയാണ് ഐ പി എൽ നടത്താൻ തീരുമാനമായത്.
Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 885 പേര്‍ക്ക്; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്ട്രേലിയയിൽ വെച്ച് ലോകകപ്പ് നടത്താനായിരുന്നു ഐ സി സി തീരുമാനിച്ചത്. എന്നാൽ കൊവിഡ് രൂക്ഷമായതോടെ ആഥിതേയത്വം വഹിക്കുന്നതിൽ നിന്നും ഓസ്ട്രേലിയ പിൻമാറുകയായിരുന്നു.
Story highlights-ipl2020 to start on September