സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്; 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

July 16, 2020
Kerala Reports 19675 New Covid cases

കേരളത്തില്‍ പുതിയതായി 722 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. അതേസമയം കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ 10275 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും. 481 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇവരില്‍ 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല എന്നതും ആശങ്കയുയര്‍ത്തുന്നു. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും 3 ഐറ്റിബിപി ഉദ്യോഗസ്ഥര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന 228 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം- 339
എറണാകുളം-57
കൊല്ലം- 42
മലപ്പുറം-42
പത്തനംതിട്ട- 39
കോഴിക്കോട്-33
തൃശ്ശൂര്‍-32
ഇടുക്കി- 26
പാലക്കാട്-25
കണ്ണൂര്‍-23
ആലപ്പുഴ-20
കാസര്‍ഗോഡ്-18
കോട്ടയം- 13
വയനാട്-13