വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്തെ രോഗബാധിതർ എട്ട് ലക്ഷത്തിലേക്ക്

July 11, 2020
new Covid cases

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. കൊവിഡ് കേസുകൾ എട്ട് ലക്ഷത്തിലേക്ക് ഉയർന്നു.

തമിഴ്‌നാട്ടിൽ 64 മരണവും 3680 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 130,261 ആയി. മരണംസംഖ്യ 1829. ചെന്നൈയിൽ മാത്രം 74,969 കൊവിഡ് കേസുകൾ ആണുള്ളത്.

ഡൽഹിയിൽ 42 പേർ കൂടി മരിച്ചു. 2089 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 109,140 ആയി. ആകെ മരണം 3300 ആണ്. ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,155 ആയി ഉയർന്നു. മരണം 2024 ആയി. 875 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേർ മരിച്ചു. 2313 പുതിയ രോഗികൾ ഉണ്ട്. ആകെ കൊവിഡ് കേസുകൾ 33,418 ആണ്. മരണം 543. ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 1347 പോസിറ്റീവ് കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 26 പേർ കൂടി മരിച്ചതോടെ ആകെ മരണം 880 ആയി.

Story Highlights:latest covid updates