സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 885 പേര്‍ക്ക്; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
കേരളത്തില്‍ പുതിയതായി 885 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ചികിത്സയിലായിരുന്ന 968 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇതുവരെ 16995 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശത്തു നിന്നും എത്തിയവരാണ്. 68 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 56 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം- 167
കൊല്ലം- 133
കാസര്‍ഗോഡ്- 106
കോഴിക്കോട്- 82
എറണാകുളം- 69
പാലക്കാട്- 58
മലപ്പുറം- 58
കോട്ടയം- 50
ആലപ്പുഴ- 44
തൃശ്ശൂര്‍- 33
ഇടുക്കി- 29
പത്തനംതിട്ട- 23
കണ്ണൂര്‍- 18
വയനാട്- 15
Story highlights: Latest Updates About Kerala Covid Positive Cases