‘എന്റെ സ്വപ്‌നത്തിന്‍ താമര പൊയ്കയില്‍…’; വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതം: കുരുന്ന് പാട്ടുകാരിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

July 21, 2020
Little Cute Girl Singing Amazingly Viral Video

‘എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍
വന്നിറങ്ങിയ രൂപവതീ..
നീല താമര മിഴികള്‍ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം…’ കാലങ്ങള്‍ക്ക് മുന്‍പേ മലയാള ഹൃദയത്തില്‍ കുടിയിരിക്കാന്‍ തുടങ്ങിയതാണ് ഈ ഗാനം. മധുരമായ ഈ ഗാനം വീണ്ടും ആസ്വാദക ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു, ഒരു കുരുന്ന് ഗായികയുടെ അതിഗംഭീര ശബ്ദത്തില്‍.

സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ആര്‍ദ്രമായി ഈ ഗാനം ആലപിക്കുന്ന ഒരു കൊച്ചു മിടുക്കിയുടെ വീഡിയോ. പ്രായത്തെ പോലും വെല്ലുന്ന ഈ മിടുക്കിയുടെ ആലാപനം സൈബര്‍ ലോകത്തെ അതിശയിപ്പിക്കുന്നു. ആത്രമേല്‍ സുന്ദരമായാണ് മിടുക്കി പാടുന്നത്. അതും പാട്ടിന്റെ ഭാവവും താളവും തെല്ലും ചോരാതെ…

പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെങ്കിലും അവര്‍ണ്ണനീയമായ ഈ ഗാനാലാപനത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മികച്ച അഭിപ്രായങ്ങളാണ് കൊച്ചുമിടുക്കിയുടെ ആലാപനത്തിന് ലഭിക്കുന്നതും.

1973-ല്‍ തിയേറ്ററുകളിലെത്തിയ അച്ചാണി എന്ന ചിത്രത്തിലേതാണ് ഈ മനോഹര ഗാനം. പി ഭാസ്‌കരന്റെ വരികള്‍ക്ക് ജി ദേവരാജന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും ഇന്നും ആസ്വാദക മനസ്സുകളില്‍ നിത്യഹരിത ശോഭയോടെ തെളിഞ്ഞു നില്‍ക്കുന്നുണ്ട് ഈ പാട്ട്.

Story highlights: Little Cute Girl Singing Amazingly Viral Video