കേന്ദ്ര കഥാപാത്രമായി ജയറാം: സംസ്കൃത ചിത്രം ‘നമോഃ’യുടെ ടൈറ്റില്‍ ഗാനം
വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന മഹാനടനാണ് ജയറാം. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന സംസ്കൃത ചിത്രത്തിന്റെ പ്രഖ്യാപനവും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. നമോഃ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി.
വിജീഷ് മണിയാണ് നമോഃയുടെ സംവിധായകന്. വിജീഷ് മണി ആദ്യമായി സംസ്കൃതത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സിനിമയ്ക്ക് വേണ്ടിയുള്ള ജയറാമിന്റെ മേക്കോവറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വര്‍ഷത്തോളമെടുത്തു താരം സിനിമയ്ക്കായി തയാറാവാന്‍. പുരാണ പ്രസിദ്ധമായ സുധാമാ എന്ന കഥാപാത്രമായി മാറാന്‍ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയും ചെയ്ത ജയറാമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടൈറ്റില്‍ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. നന്ദകിഷോര്‍ ആര് എഴുതിയ ടൈറ്റില്‍ സോങ്ങ് ചിട്ടപെടുത്തിയത് കലൈമാമണി ജയചന്ദ്രനും ആലപിച്ചിരിക്കുന്നത് ഐശ്വര്യ ദേവകുമാറുമാണ്. പ്രസിദ്ധമായ ഒരു കഥയുടെ പുനരാഖ്യാനമാണ് നമോഃ എന്ന സംസ്കൃത ചിത്രം.
Story highlights: Namo Jayaram Film Title Song