നെപ്റ്റ്യൂണിൽ കുമിഞ്ഞ് കൂടുന്ന വജ്രങ്ങൾ; അപൂർവ പ്രതിഭാസത്തിന് പിന്നിലെ കാരണം
‘മലപോലെ കുമിഞ്ഞു കൂടുന്ന വജ്രങ്ങൾ..’ കേട്ടാൽ അത്ഭുതം തോന്നുന്ന ഈ പ്രതിഭാസം യാഥാർഥ്യത്തിൽ ഉണ്ടത്രേ. ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തുക്കളിൽ ഒന്നായ വജ്രം കിലോമീറ്ററുകൾ ആഴത്തിൽ കുഴിച്ചെടുക്കാൻ സാധിക്കും. അതിന് പുറമെ ഇവ ക്രമാതീതമായി വർധിച്ചുവരുകയുമാണ് നെപ്റ്റ്യൂണിൽ.
എന്നാൽ ഇത്തരത്തിൽ വജ്രങ്ങൾ വർധിച്ചുവരുന്നതിന്റെ കാരണം കണ്ടെത്തുന്നതിനായി നിരവധി പഠനങ്ങൾ ശാസ്ത്രലോകം നടത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
സൂര്യനിൽ നിന്നും ഏറെ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊടും തണുപ്പിൽ മഞ്ഞു മൂടിയ അവസ്ഥയിലാണ് ഈ ഗ്രഹം ഉണ്ടാകുക. എന്നാൽ ഇതിന്റെ ഉൾഭാഗം മറ്റ് ഗ്രഹങ്ങളെപോലെത്തന്നെ കൊടും ചൂടിൽ ഉരുകിയൊലിക്കുന്ന ലാവകളാൽ നിറഞ്ഞതാണ്. ഇവയുടെ ഉള്ളിലെ ചൂടും പുറത്തെ തണുപ്പും തന്നെയാണ് നെപ്റ്റ്യൂണിൽ ഇത്തരത്തിൽ വജ്രങ്ങൾ കുമിഞ്ഞുകൂടാൻ കാരണമാകുന്നതെന്നാണ് കണ്ടെത്തൽ.
Read also: കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ
ഉൾഭാഗത്തുനിന്നുവരുന്ന കൊടും ചൂടും മർദവും നെപ്റ്റ്യൂണിന്റെ ഉൾഭാഗത്തുള്ള ഹൈഡ്രോ കാർബൺ ഘടകങ്ങളെ വജ്രങ്ങളാക്കി മാറ്റുന്നുവെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഹൈഡ്രോ കാർബണുകൾ ക്രിസ്റ്റലൈസ് ചെയ്യപ്പെട്ട് വജ്രങ്ങായി മാറുന്നു.
Story Highlights: Neptune Rains Diamonds