തീവണ്ടികളിൽ ഇനി കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന ടാപ്പുകളും വാതിലുകളും

July 16, 2020

ലോകം വീടിനുള്ളിലേക്ക് ഒതുങ്ങിയിട്ട് ആറുമാസങ്ങൾ പിന്നിടുന്നു. ചെറിയ ഇളവുകളിലൂടെയും നിയന്ത്രണങ്ങളിലൂടെയും സാധാരണ ജീവിതത്തിലേക്ക് ജനങ്ങൾ ഘട്ടം ഘട്ടമായി മടങ്ങുകയാണ്. അതിന്റെ ഭാഗമായി ഇനി ട്രെയിൻ സർവീസും പുനഃരാരംഭിക്കേണ്ടതുണ്ട്.

കൊവിഡിനൊപ്പമുള്ള ജീവിതത്തിൽ ട്രെയിൻ യാത്ര ഒരുപാട് പ്രതിസന്ധി നിറഞ്ഞതാണ്. ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര നടത്തേണ്ട സാഹചര്യം നിയന്ത്രണ വിധേയമാണെങ്കിലും പൊതു ശൗചാലയവും, ടാപ്പുകളും വെല്ലുവിളിയുയർത്തുന്നു. ഇതിനു പരിഹാരമായി കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ടാപ്പുകൾ ട്രെയിനുകളിൽ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കാലുകൾ കൊണ്ടുതന്നെ ശൗചാലയത്തിന്റെ വാതിലുകൾ തുറക്കാനും ഫ്ലഷ് ചെയ്യാനും സാധിക്കുന്ന സംവിധാനം നിലവിൽ വരും. റെയിൽവേയുടെ കപുർത്തല കോച്ച് നിർമാണ ഫാക്ടറിയാണ് ഇത്തരത്തിലുള്ള സൗകര്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, കാലുകൊണ്ടുതന്നെ ഹാൻഡ്‌വാഷ് തുറക്കാവുന്ന തരത്തിലും സംവിധാനമൊരുക്കും.

Read More:വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇനി തയ്യാറാകുന്ന ട്രെയിൻ കോച്ചുകളിലാണ് ഈ സൗകര്യമുണ്ടാകുക. കൈപ്പിടികളിൽ ചെമ്പ് പൂശാനാണ് പദ്ധതി. കാരണം ചെമ്പിൽ വൈറസിന് അധികനേരം ആയുസ് ഉണ്ടാകില്ല. മാത്രമല്ല, ട്രെയിനിനുള്ളിൽ കൈതൊടുന്ന ഭാഗത്തെല്ലാം ടൈറ്റാനിയം ഡൈ ഓക്സൈഡ് പൂശും. കാരണം ഇത് ഫംഗസ്, ബാക്ടീരിയ എന്നിവയെ നശിപ്പിക്കും.

Story highlights-new hand washing system in indian trains