നടക്കുന്ന ഓര്‍ക്കിഡ് പുഷ്പമോ: കൗതുകമാകുന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍
മനുഷ്യരുടെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കുമെല്ലാം അപ്പുറമാണ് പ്രകൃതി. അതുകൊണ്ടുതന്നെ പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചുമൊക്കെയുള്ള മനുഷ്യന്റെ പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പലപ്പോഴും നമുക്കു മുന്നില്‍ പ്രത്യക്ഷമാകുന്ന പ്രകൃതിയിലെ പ്രതിഭാസങ്ങളും ചില ജീവജാലങ്ങളുമൊക്കെ അതിശയിപ്പിക്കാറുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഒരു ചെറു പ്രാണിയുടെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ്. ആദ്യ കാഴ്ചയില്‍ ഇത് ഒരു ഓര്‍ക്കിഡ് പുഷ്പം ആണെന്നേ തോന്നൂ. നിറവും രൂപവുമെല്ലാം അതുപോലെതന്നെ. സഞ്ചരിക്കുന്ന ഓര്‍ക്കിഡ് പുഷ്പം എന്ന അടിക്കുറിപ്പോടെയും വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതൊരു ചെറിയ പ്രാണിയാണ്.
ഓര്‍ക്കിഡ് പുഷ്പത്തിനോട് സാമ്യമുള്ളതിനാല്‍ ഓര്‍ക്കിഡ് മാന്റിസ് എന്നാണ് ഈ ചെറു പ്രാണി അറിയപ്പെടുന്നത്. ഇന്ത്യയുടെ വെസ്റ്റേണ്‍ ഗാഡ്സില്‍ ഇവയെ കാണാന്‍ സാധിക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പലര്‍ക്കും അപരിചിതമായ ഈ ചെറുപ്രാണിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
Story highlights: Orchid Mantis video goes viral in Twitter
Walking orchids💚
— Susanta Nanda IFS (@susantananda3) July 13, 2020
These are insects known as Orchid Mantis. Seen in western ghats of India. Incredible Nature.. pic.twitter.com/CgYeGRHv97