പ്ലസ് ടു ഫലപ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക്

July 15, 2020

ഹയർ സെക്കൻഡറി, വൊക്കേഷണൽ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടുമണിക്കാണ് ഫലപ്രഖ്യാപനം നടക്കുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ചിരുന്നു.

കേരള സർക്കാരിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും. ഫലമറിയുന്ന വെബ്‌സൈറ്റുകൾ;

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in

മൊബൈൽ ആപ്പുകൾ:PRD Live, Saphalam 2020, iExaMS

ലോക്ക് ഡൗൺ മൂല്യനിർണയത്തെയും ബാധിച്ചിരുന്നുവെങ്കിലും ജൂൺ 30ന് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ പതിനഞ്ചു ദിവസങ്ങൾക്ക് ശേഷം പ്ലസ് ടു ഫലവും പ്രഖ്യാപിക്കുകയാണ്.

Story highlights-plus two results 2020