സംസ്ഥാനത്ത് ഇന്ന് മഴ ശക്തിപ്രാപിക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

July 25, 2020
Kerala Weather Report

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ കനത്ത മഴയുടെ സാധ്യത മുൻനിർത്തി നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് പുറമെ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളിലും കാലവർഷം ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധപാലിക്കണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.

Story Highlights: Rain alert Kerala