അമ്മയുടെ കൈപിടിച്ച് രാജലക്ഷ്മി പാടി; ഇഷ്ടഗാനത്തെ ഹൃദയത്തിലേറ്റി ആരാധകരും, വീഡിയോ

July 24, 2020
rajalakshmy

ആർദ്രമായ സംഗീതത്തിൽ അലിഞ്ഞുചേരാത്തവരായി ആരുമില്ല. വരികൾക്കും താളത്തിനുമപ്പുറം ആലാപനത്തിലെ മാധുര്യവും ചില പാട്ടുകളെ ഹൃദയത്തോട് ചേർത്തുനിർത്താറുണ്ട്. അത്തരത്തിൽ ആലാപന ശുദ്ധികൊണ്ട് സംഗീതാസ്വാദകരുടെ ഇഷ്ടഗായകരിൽ ഒരാളായി മാറിയ ഗായികയാണ് രാജലക്ഷ്മി.

മനോഹരമായ ശബ്ദം കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ രാജലക്ഷ്മിയുടെ അമ്മയ്‌ക്കൊപ്പമുള്ള ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അമ്മയ്ക്കും സുഹൃത്തിനുമൊപ്പം ഉൺമേശയ്ക്ക് ചുറ്റിനുമിരുന്ന് താളം കൊട്ടിയാണ് മൂവരും ചേർന്ന് പാടുന്നത്.

‘ചില ബന്ധങ്ങൾ ഇങ്ങനെയാണ്. നാളെത്ര പോയാലും മധുരമേറും…അമ്മ, മീര പിന്നെ ഞാനും’ എന്ന അടിക്കുറുപ്പോടെയാണ് രാജലക്ഷ്മി പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്‌ക്കൊപ്പമുള്ള താരത്തിന്റെ പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമ്മ ഇത്ര മനോഹരമായി പാടുമ്പോൾ മകൾ എങ്ങനെ പാട്ടുകാരി ആകാതിരിക്കും എന്നാണ് മിക്കവരുടേയും അഭിപ്രായം.

Read also: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

‘മേലെ പൂമല താഴെ തേനല’ എന്ന് തുടങ്ങുന്ന ഗാനമാണ് മൂവരും ചേർന്ന് ആലപിക്കുന്നത്. 1978 ൽ പുറത്തിറങ്ങിയ ‘മദനോത്സവം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒ എൻ വിയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകി കെ ജെ യേശുദാസും സബിത ചൗധരിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Story Highlights: Rajalakshmy singing with mother video