വീട് വൃത്തിയാക്കാന്‍ ഇത് ബെസ്റ്റ്; പ്രകൃതിദത്ത മാര്‍ഗ്ഗം പരിചയപ്പെടുത്തി സാമന്ത

July 10, 2020
Samantha Teaches Eco-friendly cleaning solution

കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. വിവിധ മേഖലകളില്‍ ഈ മഹാമാരി തീര്‍ത്ത പ്രതിസന്ധിയും ചെറുതല്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ക്കേ സിനിമാ മേഖലയും ഏറെക്കുറെ നിശ്ചലാവസ്ഥയിലാണ്. ചില സിനിമകളുടെ ചിത്രീകരണങ്ങള്‍ പുനഃരാരംഭിച്ചെങ്കിലും പൂര്‍ണ്ണമായും പഴേപടിയായിട്ടില്ല ചലച്ചിത്രമേഖല.

ചലച്ചിത്ര മേഖലയില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടെങ്കിലും സിനിമാതാരങ്ങളില്‍ മിക്കവരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കുടുംബ വിശേഷങ്ങളും ലോക്ക്ഡൗണ്‍ കാലത്തെ ക്രിയാത്മകമാക്കിയ രീതികളെ കുറിച്ചുമെല്ലാം താരങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് പാചക പരീക്ഷണങ്ങളും ഗാര്‍ഡനിങ്ങുമൊക്കെയായി തിരക്കിലായിരുന്നു നടി സാമന്ത. ഇപ്പോഴിതാ വീട് വൃത്തിയാക്കാന്‍ പ്രകൃതിദത്തമായ ഒരു വഴിയും പങ്കുവെച്ചിരിക്കുകയാണ് താരം. ബയോ എന്‍സൈം എന്ന് അറിയപ്പെടുന്ന ക്ലീനിങ് സൊല്യൂഷനാണ് സാമന്ത തയാറാക്കിയത്.

സിട്രസ് പഴങ്ങളുടെ തൊലി പുളിപ്പിച്ചാണ് ഈ ക്ലീനിങ് സൊല്യൂഷന്‍ ഉണ്ടാക്കുന്നത്. നിലം തുടയ്ക്കാനും കറ കളയാനുമെല്ലാം ഇത് നല്ലതാണെന്നും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ബയോ എന്‍സൈം തയാറാക്കുന്ന വിധം

സിട്രസ് പഴങ്ങളുടെ തൊലി-300ഗ്രാം
ജാഗരി-100 ഗ്രാം
വെള്ളം-ഒരു ലിറ്റര്‍
യീസ്റ്റ്

ഈ ചേരുവകള്‍ എല്ലാം വായു കടക്കാത്ത പാത്രത്തില്‍ ഇട്ട് മിക്‌സ് ചെയ്ത് വയ്ക്കണം. ഇരുട്ടുള്ള മുറിയിലാണ് വെയ്‌ക്കേണ്ടത്. ഓരോ ദിവസവും ഏതാനും സെക്കന്റുകള്‍ നേരത്തേക്ക് അടപ്പ് തുറന്ന് വീണ്ടും അടച്ച് വയ്ക്കണം. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ ചെയ്യണം. ഒരു മാസത്തിന്റെ അവസാനമോ അല്ലെങ്കില്‍ മൂന്ന് മാസത്തിന്റെ അവസാനമോ ഇത് പിഴിഞ്ഞെടുക്കാം. ഈ സത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാല്‍ ക്ലീനിങ് സൊല്യൂഷനായി.

Story highlights: Samantha Teaches Eco-friendly cleaning solution

View this post on Instagram

Today was fun learning about bio enzymes from my friend @greenfeetcleanfeet 💚 What is a Bioenzyme ? Bioenzymes are natural organic cleaners made from fermenting citrus peels . They can be used as floor cleaners, bathroom cleaners, glass cleaners, for dishwashing, laundry etc .. Bioenzymes contain good bacteria which breakdown stains and grime from a multitude of household surfaces. Why Bioenzymes ? Bioenzymes are natural cleaners and can keep your house free from the nasty and toxic chemical cleaners. Also they are great going down your drain.. Apparently 1 litre of bioenzyme can decontaminate 1000 litres of water.. so you help your environment too. How to make your own Bioenzyme ? ▶️3 parts fruits peels or 300 grams ▶️1 part jaggery or 100grams ▶️10 parts water or 1litre ▶️1 part yeast (yeast here refers to a previous batch of bioenzyme which helps speed up the fermentation process from 3 months to 1 month). Mix everything in an airtight screw-on lid plastic container and store in a dark corner in your kitchen The first 10 days, the container needs to be opened every day for a few seconds Post that every alternate day should suffice At the end of 3 months/1 month, strain the contents and squeeze out all the extra goodness. The pulp that is left after straining can be blended and used as a concentrated cleaner for tough stains.. It can also be used as a starter for a new batch of bioenzyme. The liquid we have post straining is ready to be used.. Voila 💚 #bioenzyme #naturalcleaner #ecofriendly #sustainable #toxinfreeliving #cleanwaterways

A post shared by Samantha Akkineni (@samantharuthprabhuoffl) on