വീശിയടിക്കുന്ന തിരമാലയുടെ സ്ലോ മോഷൻ വീഡിയോ- ചില്ലുപാളികൾ പോലെ സുന്ദരമായ കാഴ്ച
ഒരുപാട് അത്ഭുതങ്ങൾ അടിത്തട്ടിലൊളിപ്പിച്ച മറ്റൊരു ലോകമാണ് കടൽ. സായാഹ്നങ്ങളിൽ കടൽ കാറ്റേറ്റ് ഇരിക്കാൻ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. ശക്തമായി തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരമാലയുടെ ശബ്ദവും ശൗര്യവുമെല്ലാം ചേർന്ന് കടൽ ഒരു പ്രതിഭാസം തന്നെയാണ്.
വേഗത്തിൽ തീരത്തേക്കണയുന്ന തിരകൾക്ക് തന്നെ ഒരു ചന്തമുണ്ട്. എന്നാൽ സ്ലോ മോഷനിൽ തിരയുടെ ഭംഗി ആരെങ്കിലും കണ്ടിട്ടുണ്ടോ? ഒരേ അളവിൽ ചിന്നി ചിതറാനൊരുങ്ങുന്ന ചില്ലുപാളികൾ പോലെ അതിമനോഹരമാണ് ആ കാഴ്ച.
Nature is the best artist pic.twitter.com/N3lIqbiciX
— Back To Nature (@backt0nature) June 28, 2020
Read More: ശൂന്യാകാശത്തിന്റെ ഗന്ധം ഇനി കുപ്പിയിൽ വാങ്ങാം- പെർഫ്യൂം വികസിപ്പിച്ച് നാസ
ഒരു പ്രത്യേക ഭംഗിയിൽ ഒഴുകി, ഉയർന്നു പൊങ്ങുന്ന തിരമാലയുടെ അനന്തമായ സൗന്ദര്യം പങ്കുവയ്ക്കുകയാണ് ഈ സ്ലോ മോഷൻ വീഡിയോ. ഒരു സ്ഫടിക ചിറകുള്ള പക്ഷിപോലെ തോന്നും തിരമാല കണ്ടാൽ. പ്രകൃതിയിൽ ഇങ്ങനെയുള്ള അതിശയകരമായ ഒട്ടേറെ കാഴ്ചകൾ മനുഷ്യൻ ഇന്നുവരെ ആസ്വദിച്ചിട്ടില്ലാത്ത വിധം ഒളിഞ്ഞു കിടക്കുന്നുണ്ട്.
Story highlights-slow motion video of ocean waves