കൊവിഡ് കേസുകൾ വർധിക്കുന്നു; തിരുവനന്തപുരത്തും കൊച്ചിയിലും കർശന നിയന്ത്രണം

July 4, 2020
covid

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരതും കൊച്ചിയിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഉറവിടം കണ്ടെത്താൻ കഴിയാത്ത പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും സമ്പർക്കം മൂലമുള്ള കേസുകൾ കൂടുന്നതുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം.

തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. ആള്‍ക്കൂട്ടം കൂടുതലുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ നഗരസഭയിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്താനും തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികൾ എടുക്കുമെന്നും മേയര്‍ അറിയിച്ചു.

Read also: അന്ധനായ മനുഷ്യന് മുന്നിലെ പ്രതിസന്ധി ‘എടുത്തുകളഞ്ഞ്’ നായയുടെ കരുതല്‍; ഹൃദയംതൊട്ട് ഒരു വീഡിയോ

നഗരത്തിലെ ബസ് സ്റ്റോപ്പുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കും. യാത്ര ചെയ്യുന്നവര്‍ എവിടെ പോയി, ഏത് വാഹനത്തിലാണ് പോയത് എന്നീ വിവരങ്ങള്‍ എല്ലാവരും സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

Story Highlights: Strict restrictions in trivandrum