‘പായലേ വിട പൂപ്പലേ വിട’; മഴക്കാലത്ത് വീടിന് വേണം സ്‌പെഷ്യല്‍ കരുതല്‍
കാലവര്‍ഷം ശക്തമായിത്തുടങ്ങി. മഴക്കാലത്ത് മനുഷ്യ ശരീരത്തിന് മാത്രമല്ല താമസിക്കുന്ന വീടിനും കരുതല്‍ അത്യാവശ്യമാണ്. മിക്ക വീടുകളുടേയും ഭിത്തിയില്‍ പായലുകള്‍ വളരുന്നതും വീട്ടിനുള്ളിലെ സാധനങ്ങളില്‍ പൂപ്പല്‍ പിടിക്കുന്നതുമെല്ലാം ഇതേ മഴക്കാലത്താണ്. എന്നാല്‍ മഴക്കാല പ്രശ്‌നങ്ങളില്‍ നിന്നു വീടിനെ സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
1- മഴക്കാലത്ത് ഡ്രൈനേജുകളെല്ലാം വൃത്തിയാക്കി തടസ്സങ്ങള്‍ ഒഴിവാക്കണം. മാത്രമല്ലെ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള എല്ലായിടവും ഇടയ്‌യ്ക്കിടെ വൃത്തിയാക്കുക. വീടിനകവും പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം പരിസവരവും.
2-തടി കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ പരമാവധി വീടിനു പുറത്ത് വയ്ക്കരുത്. ഫിക്‌സ്ഡ് ആയ ഇരിപ്പിടങ്ങള്‍ ആണെങ്കില്‍ മഴ കഴിയുമ്പോള്‍ തുടച്ച് വെള്ളം കളയാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ മഴവെള്ളം പതിക്കാത്ത വിധം ഇവയെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി വയ്ക്കാം. ഇനി വീടിനുള്ളിലാണെങ്കിലും തടി ഉല്‍പന്നങ്ങള്‍ ഭിത്തിയോട് ചേര്‍ത്ത് വയ്ക്കരുത്. തടി വേഗം ഈര്‍പ്പം വലിച്ചെടുക്കും. ഇത് ഭിത്തിയിലും ഈര്‍പ്പം വരാന്‍ കാരണമാകും. വുഡണ്‍ ഫ്‌ളോറിങ് ആണെങ്കില്‍ തുണി ഉപയോഗിച്ച് ഇടയ്ക്കിടെ തുടച്ച് ഈര്‍പ്പം കളയാനും ശ്രദ്ധിക്കുക.
3- മഴക്കാലത്ത് ഈര്‍പ്പം വലിച്ചെടുക്കാന്‍ സഹായിക്കുന്ന നാഫ്തലിന്‍ ബോള്‍സ് വീടിനുള്ളില്‍ പലയിടങ്ങളിലായി വയ്ക്കാം. ഇതിനുപുറമെ വേപ്പിലകള്‍ വീടിനുള്ളില്‍ വയ്ക്കുന്നത് ദുര്‍ഗന്ധം അകറ്റാനും സഹായിക്കുന്നു.
4- മഴ ഇല്ലാത്ത സമയങ്ങളില്‍ വീടിന്റെ ജനലുകളും വാതിലുകളും തുറന്ന് കാറ്റും വെളിച്ചവും വീടിനുള്ളിലേക്ക് ഉറപ്പാക്കുക.
Read more: വാതിക്കല് വെള്ളരിപ്രാവ്’; ആ മനോഹരഗാനം പിറന്നത് ഇങ്ങനെ
5- വീടിനുള്ളിലെ കാര്‍പ്പെറ്റുകളില്‍ മിക്കതും നനവ് പറ്റിയാല്‍ മോശമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മഴക്കാലത്ത് ഇവ തറയില്‍ നിന്നും മാറ്റി ക്ലീന്‍ ചെയ്ത് സൂക്ഷിക്കണം. മഴക്കാലത്തിന് ശേഷം ഇവ വീണ്ടും ഉപയോഗിക്കുന്നതാണ് നല്ലത്.
6-മഴക്കാലത്ത് റൂഫിലും ഭിത്തിയിലുമൊക്കെയുള്ള വിടവുകള്‍ അടയ്ക്കുക. ഇതിലൂടെ വെള്ളമിറങ്ങിയാല്‍ പായലും പൂപ്പലുമൊക്കെ പിടിപെടാന്‍ സാധ്യതയുണ്ട്.
ഇക്കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് വീടിനും സംരക്ഷണമേകാം.
Story highlights: Tips To Protect Home In Monsoon