ഓട്ടോറിക്ഷയില്‍ വാഷ് ബേസിന് മുതല്‍ വൈഫൈ വരെ; പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ സമൂഹം. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പൊലീസുമെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നില്‍ത്തന്നെയുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ വ്യക്തിശിചിത്വവും അനിവാര്യമാണെന്ന് നമുക്ക് അറിയാം. കയറുന്ന യാത്രക്കാര്‍ക്ക് വ്യക്തിശിചിത്വം ഉറപ്പാക്കാന്‍ വാഷ് ബേസിനും സാനിറ്റൈസറും സജ്ജമാക്കിയ ഒരു ഓട്ടോറിക്ഷയുടെ വീഡിയോ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
മുംബൈയിലെ ഒരു ഓട്ടോറിക്ഷയുടേതാണ് ഈ ദൃശ്യങ്ങള്‍. കയറുന്ന ഒരോ യാത്രക്കാരനും ശുചിത്വം ഉറപ്പു വരുത്താനുള്ള സംവിധാനം ഈ ഓട്ടിയിലുണ്ട്. യാത്രക്കാര്‍ക്ക് കൈയും മുഖവുമൊക്കെ കഴുകുന്നതിനായി പ്രത്യേക വാഷ് ബേസിന് ഓട്ടോയ്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. ഒപ്പം ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉണ്ട്.
സത്യവാന് ഗീത് എന്ന വ്യക്തിയാണ് തന്റെ ഓട്ടോറിക്ഷയില്‍ ഇത്തരം ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. ഓട്ടോറിക്ഷയുടെ ഒരു വശത്തായി ചെടികളും വളര്‍ത്തുന്നുണ്ട് ഇദ്ദേഹം. ഇതിനെല്ലാം പുറമെ വൈ ഫൈ സൗകര്യവുമുണ്ട് ഈ ഓട്ടോ റിക്ഷയില്‍. കൂടാതെ ഫാന്‍, വാട്ടര്‍ പ്യൂരിഫയര്‍, മൊബൈല്‍ കണക്ടഡ് ടിവി, മൊബൈല്‍-ലാപ്ടോപ് ചാര്‍ജിങ് സംവിധാനം, ബ്യുടൂത്ത് സ്പീക്കര്‍ എന്നിങ്ങനെ നീളുന്നു ഈ ഹൈ ടെക്ക് ഓട്ടോയിലെ വിശേഷങ്ങള്‍.
നിരവധിപ്പേരാണ് സത്യവാന് ഗീതിന്റെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഹൈ ടെക് ഓട്ടോയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്രയും എത്തി. ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ഈ ഓട്ടോറിക്ഷയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
Story highlights: Video Of High Tech Auto With Washbasin To WiFi
One silver lining of Covid 19 is that it’s dramatically accelerating the creation of a Swachh Bharat…!! pic.twitter.com/mwwmpCr5da
— anand mahindra (@anandmahindra) July 10, 2020