കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു
July 13, 2020
സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്നു ജില്ലകളിൽ വീതം മൂന്നു ദിവസങ്ങളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് യല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കോഴിക്കോട്, കാസർകോഡ് ജില്ലകളിലുമാണ് യല്ലോ അലർട്ട്.
Read More: സംസ്ഥാനത്ത് ഇന്ന് 30 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 222 ഹോട്ട് സ്പോട്ടുകൾ
ശക്തമായ മഴയായതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും തീരദേശ നിവാസികളും കനത്ത ജാഗ്രത പുലർത്തണം. കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത.
Story highlights-yellow alert issued in 3 districts