‘ആഹാ അന്തസ്സ്’, 99-ആം വയസിൽ പിയാനോ വായിക്കുന്ന മുത്തശ്ശി, വീഡിയോ

August 28, 2020

കഥ പറഞ്ഞും പാട്ടു പാടിയുമൊക്കെ സോഷ്യൽ മീഡിയയിൽ താരങ്ങളാകാറുണ്ട് ഇപ്പോൾ മുതിർന്നവരും, എന്നാൽ കഥയും പാട്ടുമൊന്നുമല്ല പിയാനോ വായിക്കുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരം. ചട്ടയും മുണ്ടുമൊക്കെ ധരിച്ച് നരച്ച മുടിയും കഴുത്തിൽ വലിയ കൊന്തയുമൊക്കെയിട്ട് താളവും ശ്രുതിയും ഒന്നും ചോരാതെ പിയാനോ വായിക്കുന്ന മുത്തശ്ശിയെ കണ്ടാൽ ആരുമൊന്ന് പറയും ‘ആഹാ അന്തസ്സ്’ എന്ന്. അത്ര ഗംഭീരമായാണ് ഈ 99-കാരി പിയാനോ വായിക്കുന്നത്.

ആന്റണി തോമസ് എന്ന വ്യക്തിയാണ് ഈ മുത്തശ്ശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വളരെ ഗംഭീരമായി പിയാനോ വായിക്കുന്ന മുത്തശ്ശിയോട് അടുത്ത് നിൽക്കുന്ന ആൾ മറ്റൊരു ഈണം വായിക്കാമോ എന്ന് ചോദിക്കുമ്പോൾ ഞൊടിയിടയിൽതന്നെ മുത്തശ്ശി അടുത്ത പാട്ട് പിയാനോയിൽ വായിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു ഈ മുത്തശ്ശിയും മുത്തശ്ശിയുടെ ഈണവും.

Read also: ഫിസിയോതെറാപ്പി ആരംഭിച്ചു; എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മകന്‍

ചുറ്റുമുള്ള ഒന്നിലും ശ്രദ്ധിക്കാതെ വളരെ ആത്മവിശ്വാസത്തോടെയും ലാഘവത്തോടെയുമാണ് ഈ മുത്തശ്ശി പിയാനോ വായിക്കുന്നത്. അതേസമയം മുത്തശ്ശിയ്ക്ക് അഭിനന്ദന പ്രവാഹങ്ങളാണ് സോഷ്യൽ ലോകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന് പുറമെ ഈ മുത്തശ്ശിയെ അന്വേഷിച്ചുള്ള ചർച്ചകളും സോഷ്യൽ ലോകത്ത് സജീവമാകുന്നുണ്ട്.

https://www.facebook.com/100000037591103/videos/3507411839270035/?extid=Lw0PyvbcXqenly2y

Story Highlights: aged lady plays piano