കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല ഈ ‘ആഗ്രഹം’; ശ്രദ്ധേയമായി ഹ്രസ്വചിത്രം

August 31, 2020
Agraham Malayalam Short Film

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം.

ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്ന ഒരു കുഞ്ഞു ചിത്രം ശ്രദ്ധ നേടുന്നു. ആധുനികകാലത്ത് നിഷ്‌കളങ്കബാല്യത്തിന് ലഭിക്കാതെ പോകുന്ന ചില വലിയ സൗഭാഗ്യങ്ങളാണ് ആഗ്രഹം എന്ന കൊച്ചു ചിത്രം പറയുന്നത്. ബന്ധങ്ങളുടെ ആഴവും പരപ്പുമെല്ലാം ആവോളം പ്രതിഫലിക്കുന്നുണ്ട് ഈ ഷോര്‍ട്ഫിലിമില്‍. കുടുംബ ജീവിതത്തതിനിടയില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ചില നിമിഷങ്ങള്‍ ആരുടേയും മിഴി നിറക്കുന്ന രീതിയിലാണ് ആഗ്രഹം എന്ന ഹ്രസ്വ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Read more: കൊച്ചി മെട്രോയും ബിനാലേയും ഫുട്‌ബോളുമെല്ലാം പാവക്കൂത്തില്‍; ശ്രദ്ധനേടി ‘വികൃതി’ സംവിധായകന്റെ സംഗീതാവിഷ്‌കാരം

അബിന്‍ഷാ ആസാദ് ഷോര്‍ട് ഫിലിമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഐറ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഖയാം, മുഹമ്മദ് ഖൈഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. നിര്‍മിച്ചു ജിജോ ജോസ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. രാഹുല്‍ പൊന്‍കുന്നം ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സാം സൈമണ്‍ ജോര്‍ജ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. അനൂപ് കൃഷ്ണന്‍, ദേവസൂര്യ, മാസ്റ്റര്‍ സൂര്യ കിരണ്‍, അനീഷ് യോഹന്നാന്‍, പ്രമോദ് പിറവം എന്നിവരാണ് അഭിനേതാക്കള്‍.

Story highlights: Agraham Malayalam Short Film