പരാജയ കാലത്തെ സാമൂഹിക അകലം; ഹൃദയം തൊട്ട് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പെൺകുട്ടിയുടെ കുറിപ്പ്
നീണ്ട കാലത്തെ കഷ്‌ടപ്പാടുകൾക്ക് ശേഷം മികച്ച വിജയം കൈവരിച്ച് ഉയരങ്ങളിൽ എത്തുന്ന നിരവധിപ്പേരെ കുറിച്ച് നാം കേൾക്കാറുണ്ട്. എന്നാൽ പരാജയകാലത്തെ വേദനകളെക്കുറിച്ച് അധികമാരും പങ്കുവയ്ക്കാറില്ല. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഒരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അനു ജോഷി എന്ന പെൺകുട്ടി അഞ്ചാം തവണ ശ്രമിച്ചപ്പോഴാണ് വിജയം ഈ പെൺകുട്ടിയെ തേടിയെത്തിയത്. എന്നാൽ പരാജയത്തിന്റെ കാലത്തെ വേദന പേറുന്ന ഒരു തുറന്നെഴുത്താണ് ഈ പെൺകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
എന്റെ കഴിഞ്ഞ അഞ്ചു വർഷങ്ങൾ…
2020 ഒരു ദുരന്തവർഷം ആയിരുന്നു. എല്ലാവർക്കും എന്നപോലെ എനിക്കും. ഇന്നലെവരെ. ഒരു രഹസ്യം പറയട്ടെ? ആരെയും കാണാതെ, ആരോടും മിണ്ടാതെ, എല്ലാത്തിൽ നിന്നും തല കുമ്പിട്ടു ഒഴിഞ്ഞു മാറി നിന്നുള്ള ഈ ജീവിത രീതി എനിക്ക് ഏറെ പരിചിതം ആണെന്ന്. കൊറോണ കാലത്തിനു മുന്നേയുള്ള എന്റെ സ്വകാര്യമായ, വ്യക്തിപരമായ, കൊറോണക്കാലത്തെപ്പറ്റിയാണ് ഈ കുറിപ്പ്. Social distancing at the face of failure. റിസൾട്ട് വന്നെ പിന്നെ ഒരുപാട് പേര് എന്നെ വിളിച്ചു. സന്തോഷം പങ്ക്വെച്ചു. ഒരുപാട് സ്നേഹം തന്നു. എല്ലാത്തിനും എല്ലാത്തിനും ഒരുപാട് ഒരുപാട് നന്ദി. എല്ലാവർക്കും ഒരുപാട് നന്ദി.
ഇത് UPSC പരീക്ഷയിൽ എന്റെ അഞ്ചാമത്തെ attempt ആണ്. എന്റെ അഞ്ചാം വർഷം. രണ്ടാം ഇന്റർവ്യൂ. ഇന്ന്, ഇന്ന് 5th August 2020, എനിക്ക് എല്ലാവരും ഉണ്ട്. ഞാൻ സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യം ഉണ്ട്, എന്റെ self worth തിരികെ കിട്ടി. എനിക്ക് തന്നെ നഷ്ടപ്പെട്ട ഞാൻ എന്നിലേക്ക് തിരിച്ചു വന്ന പോലെ.
പണ്ടും ഒരുപാട് അധികം കഴിവുകൾ ഒന്നും എനിക്കില്ല. തരക്കേടില്ലാതെ എഴുതും എന്നത് ഒഴിച്ച്. പക്ഷെ പഠിക്കാൻ ഞാൻ മിടുക്കി ആയിരുന്നു. Academics was my saving grace. School topper. IIT യിൽ നിന്ന് റാങ്കോടെ പാസ്സായി. പഠിത്തത്തിൽ എന്നും വിജയം മാത്രം കണ്ട ഞാൻ ഒരിക്കലും, ഒരിക്കലും കരുതിയില്ല, എത്ര പഠിച്ചിട്ടും പിന്നെയും പിന്നെയും ഞാൻ തോൽക്കും എന്ന്.
പണ്ടേതോ ഇംഗ്ലീഷ് quotes ന്റെ ബുക്കിൽ വായിച്ചിട്ടുണ്ട്. Failures teach one many lessons എന്ന്. ഇന്നത്തെ എന്റെ success ന് ഞാൻ thankful ആണ്. പക്ഷെ കഴിഞ്ഞ നാലു തോൽവികൾക്കും ഞാൻ അതെ പോലെ thankful ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആരോ പറഞ്ഞതു പോലെ for teaching me to face failures with the ” grace of a woman and not the grief of a child”, for making me a better human, for making me understand who my close friends are, for making me truly truly appreciate my parents and my family, for making me proud of myself for not giving up.
സുശാന്ത് സിംഗിനെ പോലെ ഞാനും ഒരു കയറിൻമേൽ തൂങ്ങാതെ നിന്നെങ്കിൽ അത്, എന്റെ കൂട്ടുകാർ, ഞാൻ പഠിപ്പിച്ച എന്റെ കുട്ടികൾ, എന്റെ അമ്മ, എന്റെ അച്ഛൻ, ഇവർ എല്ലാവരും മാത്രം കൊണ്ടാണ്. ആദ്യത്തെ attemptil തോറ്റതിൽ എനിക്ക് തെല്ലും വിഷമം ഇല്ല. ഒട്ടും തന്നെ പഠിക്കാതെ എഴുതി അന്നത്തെ എന്റെ അഹങ്കാരത്തിന്റെ പുറത്ത് attempt വേസ്റ്റ് ആക്കി. രണ്ടാം attempt ഇൽ പക്ഷെ UPSC shocked me! നല്ലോണം പഠിച്ചിട്ടും ഞാൻ തോറ്റു. പ്രീലിമിനറി സ്റ്റേജിൽ തന്നെ. അവിടം തൊട്ടാണ് self doubt ന്റെ തുടക്കം. മൂന്നാമത്തെ attempt ഇൽ ഇന്റർവ്യൂ സ്റ്റേജിൽ എത്തി. എന്തൊരു ആശ്വാസം ആയിരുന്നു അന്ന് ! കൂടെ പഠിച്ചവർ എല്ലാം നല്ല നിലയിൽ എത്തി. എല്ലാവരും settle ആവുന്നു. സോഷ്യൽ മീഡിയ തുറക്കുമ്പോൾ എല്ലാവരും ഹാപ്പി. ഞാൻ ഓർത്തു, ഹാവൂ, ഇത്തവണ ജോലി ആവുന്നതോടു കൂടി ഞാനും സെറ്റ് ആയെന്ന്. പിന്നെ റിസൾട്ട് വന്നു. തോറ്റു. മൂന്നാമത്തെ തോൽവി. മൂന്നാമത്തെ attempt ആവുമ്പോഴേക്കും ആളുകൾ ചോദിച്ചു തുടങ്ങും- ” എത്ര പഠിച്ചിട്ടും പാസ്സായില്ലെ? “. ” ഇത്തവണയും തോറ്റോ? “, “കിട്ടിയില്ല അല്ലെ? “. പിന്നെ പിന്നെ എല്ലാരേയും ഫേസ് ചെയ്യാൻ മടിയാവും. എവിടെയും പോവാതെ ആവും. Social distancting ! ഹി ഹി ഹി..
പെൺകുട്ടി ആയതു കൊണ്ടു അടുത്തത് കല്യാണമാണ്. കല്യാണം കഴിക്ക്. 26 ആയി. Parents മാട്രിമോണിയൽ ഉണ്ടാക്കുന്നു. അവരെ എങ്ങനെ കുറ്റപ്പെടുത്തും ! അവരുടെ മീതെയും അത്ര തന്നെ പ്രഷർ ഉണ്ട്. നല്ല ആലോചനകൾ വരുന്നു. സ്വന്തം അസ്തിത്വവും വ്യക്തിത്വവും തെളിയിക്കാതെ, ‘പാത്രം കഴുകിയതിനു ശേഷം മാത്രം ബേക്കറി തുടങ്ങാൻ അനുവാദമുള്ള’ ഒരു പെണ്ണാവാൻ ഞാനും.
അതിനു സമ്മതിക്കാതെ വരുമ്പോൾ ബന്ധുക്കളുടെ മുന്നിൽ (പാവം എന്റെ parents, അവർക്ക് ഈ രക്തത്തിൽ പങ്കില്ല !) ഞാൻ ഒരഹങ്കാരിയും അനുസരണ ഇല്ലാത്തവളുമായി മാറുന്നു ( സ്നേഹം കൊണ്ടാവാം അല്ലെങ്കിൽ എന്റെ future ഓർത്തുള്ള tension കൊണ്ടാവാം ). Repeated തോൽവികളുടെ ഇടയ്ക്ക് സമാധാനം and സന്തോഷം മെയിൻ ആയി ഫുഡ് അടിയിൽ കണ്ടെത്തിയ ഞാൻ by now ഒരു 16 to 20 kg കൂടിയിരുന്നു ( from 61 to 80). So എനിക്ക് വയസ്സായി എന്നും സൗന്ദര്യം മൊത്തം പോയി എന്നും മാര്യേജ് മാർക്കറ്റിൽ ഞാൻ ഔട്ട് ആണെന്നും, എന്നെ കെട്ടാൻ ഇനി കാലൻ മാത്രെ വരൂ എന്നും സ്നേഹം നിറഞ്ഞ കളിയാക്കലുകൾ. ( തമാശ സിനിമകണ്ടു തിയേറ്ററിൽ ഇരുന്നു കരഞ്ഞത് ഓർക്കുന്നു. പിന്നെ keto യും യോഗയും ഒക്കെ ചെയ്ത് I shed all that excess weight. Special thanks to Amma).
അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയത്? മൂന്നാമത്തെ തോൽവി. ഇത് കഴിഞ്ഞ് within 30 days ഇൽ ആയിരുന്നു അടുത്ത prelims. ഞാൻ ഒരു ദിവസം മൊത്തം ഇരുന്നു കരഞ്ഞു. പിന്നെ ബാക്കിയുള്ള 29 days I studied for more than 18 hours a day. Prelims എഴുതി. Key വന്നപ്പോൾ ബോർഡറിൽ marks. കേറും എന്ന് പ്രതീക്ഷിച്ചു. തോറ്റു.
പിന്നീട് മാർക്ക് വന്നപ്പോൾ മനസ്സിലായി, I had missed by a single mark. ആ ഒരു question, ഞാൻ ദൈവമേ ഇത് കറക്റ്റ് ആവണേ എന്ന് പ്രാർത്ഥിച്ച് (fourth attempt ആയപ്പോഴേക്കും ദൈവത്തിൽ ഒക്കെ നല്ലൊണം വിശ്വാസം വന്നിരുന്നു ) കുത്തിയ question, തെറ്റി. ഞാൻ തോറ്റു. അന്ന് I asked myself, ദൈവത്തിനും എന്നോട് വെറുപ്പാണോ? ദൈവത്തിനും എന്നെ വേണ്ടേ? ജീവിതത്തിൽ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ഒരു പരീക്ഷണം? എന്നും നന്നായി പഠിച്ച ഞാൻ ഒന്നും അല്ലാതെ ആയി, ആരും അല്ലാതെ ആയി, തീരാനാണോ വിധി?
ഞാൻ പഠിച്ച ഓരോ ബുക്കിലും എന്റെ കണ്ണീർ വീണിട്ടുണ്ട്. നിങ്ങളോട് ഇത് ഇന്ന് ഞാൻ തുറന്നു പറയാണ്. ഒട്ടും മടിയില്ലാതെ. രാത്രി parents ഉറങ്ങി എന്ന് ഉറപ്പുള്ളപ്പോൾ ഒറ്റയ്ക്ക് ഇരുന്നു കരഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടവഴികളിൽ എത്രയോ തവണ ഒറ്റയ്ക്ക് ഇരുന്നിട്ടുണ്ട് ! സ്വയം കണ്ണാടിയിൽ നോക്കാൻ പറ്റാതെ ആയിട്ടുണ്ട്…
ഇന്ന് ഓർക്കുമ്പോൾ ഇതൊരു പരീക്ഷ മാത്രമാണ്. പക്ഷെ ജീവിതത്തിൽ നമുക്ക് എല്ലാവർക്കും ഉണ്ട് നമ്മുടേതായ പരീക്ഷണങ്ങൾ. ജോലി ആവാം. പ്രണയം ആവാം. ആരോഗ്യപ്രശ്നങ്ങൾ ആവാം. നമ്മൾ എല്ലാവർക്കും ഉണ്ട്. പക്ഷെ സോഷ്യൽ മീഡിയയിൽ usually, നമ്മൾ എല്ലാവരും സന്തോഷം മാത്രമാണ് പങ്കു വെയ്ക്കാറ്. അത്രെ ഉളളൂ.
എന്റെ fellow aspirants നോട് പറയാൻ ഉള്ളത് ഇതാണ്. Each one of you is deserving. UPSC exam ഇൽ ഒരുപാട് luck factor ഉണ്ട്. Chase your dream. Try your best. പക്ഷെ never define your self worth by such a narrow parameter as an exam. I made that mistake, don’t do it.
Story Highlights: Anu- Joshy 5-years-of-civil-servixe-struggle