ഇണക്കങ്ങളും പിണക്കങ്ങളും പിടി വാശികളും മാത്രമല്ല ഇനിയും ഒരുപാട് പറയാനുണ്ട്; സോഷ്യൽ മീഡിയയുടെ മനം കവർന്ന ഡൂഡിൽ മുനിയുടെ സൃഷ്ടാവ് ദാ ഇവിടെയുണ്ട്..

കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി സോഷ്യൽ ലോകത്തിന്റെ മുഴുവൻ മനം കവരുകയാണ് ഡൂഡിൽ മുനി എന്ന പേരിലെത്തിയ ചിത്രങ്ങൾ. ജനിക്കാൻ പോകുന്ന ആദ്യ കൺമണിയെ കാത്തിരിക്കുന്ന ഭർത്താവിനും ഭാര്യയ്ക്കും ഇടയിൽ സംഭവിക്കാവുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കി പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ ലോകത്തിന്റെ മനം കവർന്നിരിക്കുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും പിടി വാശികളും ഉൾപ്പെടുത്തി തയാറാക്കി ഒരുങ്ങിയ ഈ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലായതോടെ ഇതിന്റെ സൃഷ്ടാവിനെ തിരഞ്ഞും നിരവധിപ്പേർ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ സൃഷ്ടാവിനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
ആരോഷ് തേവടത്തിൽ എന്ന വ്യക്തിയാണ് ഈ ചിത്രങ്ങളുടെ സൃഷ്ടാവ്. ഭാര്യ ഗർഭിണി ആണെന്നറിഞ്ഞത് മുതൽ മകൾ ജനിക്കുന്നത് വരെയുള്ള സമയത്തെ ചില രസകരമായ അനുഭവങ്ങളാണ് ആരോഷ് ഡൂഡിൽ മുനി എന്ന പേരിൽ ചിത്രങ്ങളിലൂടെ പങ്കുവെച്ചത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ സംഗതി ഹിറ്റായതോടെ ആരോഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കുവെച്ചത്. അതോടൊപ്പം മകൾ ജാനകി ജനിച്ചതിന് ശേഷമുള്ള രസകരമായ സംഭവങ്ങളും കോർത്തിണക്കി ഇനിയും ഒരുപാട് കാര്യങ്ങൾ പായാനുണ്ടെന്നും അതും തയാറാക്കി കൊണ്ടിരിക്കുകയാണെന്നും ആരോഷ് ഫേസ്ബുക്കിൽ കുറിച്ചു.
Read also:അപ്സരകന്യകയും ഹൃദയവനിയിലെ ഗായികയുമൊക്കെ മലയാളികൾക്ക് സമ്മാനിച്ച ചുനക്കര രാമൻകുട്ടി ഓർമ്മയാകുമ്പോൾ
കോഴിക്കോട് അവിടനല്ലൂർ സ്വദേശിയാണ് ആരോഷ്. പരസ്യ മേഖലയിൽ ആർട് ഡയറക്ടർ ആയി ജോലി ചെയ്തിരുന്ന ആരോഷ് ഇപ്പോൾ ബംഗളൂരിൽ സ്വന്തമായി ഒരു ഡിസൈൻ കമ്പനി നടത്തുകയാണ്. ഭാര്യ സിനു രാജേന്ദ്രൻ.
Story Highlights: Arosh Shares doodlemuni images