‘പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ’; ആരാധികയുടെ സ്നേഹ സമ്മാനം പങ്കുവെച്ച് ബിജിബാൽ

നെഞ്ചോട് ചേര്‍ത്തുപിടിച്ചവര്‍ ഒരിക്കലും തിരിച്ചെത്താനാവത്തത്ര ദൂരത്തിലേക്ക് മായുമ്പോഴും അവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ജീവിക്കാന്‍ കുറച്ച് പേര്‍ക്കേ കഴിയൂ.അത്തരത്തിൽ അകാലത്തിൽ മരണമടഞ്ഞ നിരവധി പ്രതിഭകളിൽ ഒരാളാണ് സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി. ശാന്തിയെക്കുറിച്ചുള്ള ഓരോ ഓർമ്മകളും ബിജിബാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധികയിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ ഒരു സമ്മാനമാണ് ബിജിബാൽ പങ്കുവെച്ചിരിക്കുന്നത്.
ബിജിബാലും ശാന്തിയും ചേർന്ന് നിൽക്കുന്ന ഒരു മനോഹരമായ ചിത്രമാണ് രജിഷ കെ രാജൻ എന്ന പെൺകുട്ടി ബിജിബാലിന് വരച്ച് നൽകിയത്. ഇരുവരുടെയും ചിത്രത്തിന് മുകളിൽ ‘പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ’ എന്ന വരികളും എഴുതിയിട്ടുണ്ട്. ബിജിബാൽ സംഗീതം ഒരുക്കിയ സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ ഗാനത്തിലെ വരികളാണിത്. ജീവിതകാലം മുഴുവൻ നിധിപോലെ സൂക്ഷിക്കാനുള്ള ഒരു സമ്മാനമാണ് ഇത് എന്ന ക്യാപ്‌ഷനോടെ ബിജിബാലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Read also: ‘ആഹാ അന്തസ്സ്’, 99-ആം വയസിൽ പിയാനോ വായിക്കുന്ന മുത്തശ്ശി, വീഡിയോ
മുമ്പും പല തവണ ഭാര്യ ശാന്തിയെക്കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പുകള്‍ ബിജിബാല്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. തലച്ചോറിലുണ്ടായ രക്ത സ്രാവത്തെ തുടര്‍ന്നായിരുന്നു ശാന്തി ബിജിബാലിന്റെ മരണം. പ്രശസ്തയായ നര്‍ത്തകി കൂടിയായിരുന്നു ശാന്തി.
Story Highlights: bijibal shares unexpected gift