ബ്ലാക്ക് പാന്തർ താരം ചാഡ്‌വിക് ബോസ്‌മാൻ അന്തരിച്ചു

August 29, 2020

ബ്ലാക്ക് പാന്തർ, അവഞ്ചേഴ്‌സ് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്ര താരം ചാഡ്‌വിക് ബോസ്‌മാൻ അന്തരിച്ചു. 43 വയസായിരുന്നു. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ നാല് വർഷമായി കോളൻ കാൻസർ ബാധിതനായിരുന്നു ഇദ്ദേഹം.

അതേസമയം മാർഷൽ, ബ്ലാക് പാന്തർ, അവഞ്ചേർസ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം, ഡാ 5 ബ്ലഡ്സ് എന്നിവ രോഗ ബാധിതനായതിന് ശേഷം അദ്ദേഹം ചെയ്ത ചിത്രങ്ങളാണ്. മാ റെയ്നിസ് ബ്ലാക് ബോട്ടം ആണ് ചാഡ്‌വിക് അഭിനയിച്ച അവസാന ചിത്രം.

https://www.instagram.com/p/CEdLs05FWTn/?utm_source=ig_embed

Story Highlights:black panther star chadwick boseman dies