മേൽക്കൂര വേണ്ട, പാറക്കെട്ടിന് താഴെ വരിവരിയായി വീടുകൾ; സുന്ദര കാഴ്ചകൾ ഒരുക്കി ഒരു ഗ്രാമം

August 20, 2020

പാറക്കെട്ടിന് താഴെ നിർമ്മിച്ച മനോഹരമായ വീടുകളാണ് സ്പെയിനിലെ കാഡിസ് പ്രവിശ്യയിൽ സെറ്റനിൽ ഡി ലാസ് ബോഡിഗസ് എന്ന ഗ്രാമത്തെ കൂടുതൽ ആകർഷകമാക്കുന്നത്. വലിയ പാറക്കെട്ടിന് അടിയിൽ പാറകളുടെ ഘടനയ്ക്ക് അനുസരിച്ച് നിർമ്മിച്ച നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ഈ വീടിന്റെ പ്രത്യേകത. ഈ നഗരത്തിലെ ജനങ്ങൾ പാറക്കെട്ട് നശിപ്പിക്കാതെ ഗുഹയ്ക്കുളളിൽ താമസിക്കാൻ ആഗ്രഹിച്ചതിന്റെ ഫലമായാണ് ഈ വീടുകൾ ഉണ്ടായത്. ആദ്യം ഗുഹകളിൽ താമസിച്ചിരുന്ന ഈ ജനവിഭാഗം പിന്നീട് ഇവയെ വാസയോഗ്യമായ വീടുകളുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു.

ഈ പാറക്കെട്ടുകളോട് ചേർന്ന് നിരവധി വീടുകളാണ് നിർമ്മിച്ചിരിക്കുന്നത്. വെള്ള പൂശിയ പെയിന്ററുകളാണ് ഇവിടുത്തെ എല്ലാ വീടുകൾക്കും കെട്ടിടങ്ങൾക്കും നൽകിയിരിക്കുന്നത്. വരിവരിയായി നിൽക്കുന്ന ഈ വീടുകളാണ് ഈ ഗ്രാമത്തിന്റെ ഭംഗി വർധിപ്പിക്കുന്നത്. തലയ്ക്കു മുകളിൽ ഇപ്പോൾ താഴേക്കു പതിക്കും എന്ന നിലയിൽ തൂങ്ങി നിൽക്കുന്ന കല്ലുകളും പാറകളും നിറഞ്ഞ സ്ഥലങ്ങളാണ് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Read also:രണ്ട് കോലുകള്‍ക്കൊണ്ട് ആ ബാലന്‍ കൊട്ടി, ‘സംഗീതമേ അമര സല്ലാപമേ…’; കൈയടിച്ച് സമൂഹമാധ്യമങ്ങള്‍

ഒലിവും ആൽമണ്ടും മുന്തിരിയും നിറഞ്ഞ തോട്ടങ്ങളും സ്പെയിനിലെ ഏറ്റവും മികച്ച മാംസോൽപന്നങ്ങളും വിഭവങ്ങളും ഒക്കെ നിറഞ്ഞതാണ് ഈ ഗ്രാമം. അതുകൊണ്ടുതന്നെ നിരവധിപ്പേരാണ് ഇവിടേക്ക് എത്താറുള്ളത്.

Story Highlights : Building under rock