സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2154 പേര്‍ക്ക്, 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 30, 2020
Covid cases reported in Kerala

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്.

നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,468 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 110 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ട 174 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 305 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 212 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story highlights: Covid 19 kerala latest updates today