‘മനോഹരമായ ഈ പുഞ്ചിരിക്കായി ഇനിയും കാത്തിരിക്കാനാവില്ല’: ധോണിയുടെ ഫോട്ടോ പങ്കുവെച്ച് സിഎസ്‌കെ

കൊവിഡ് കാലത്ത് കളിക്കളങ്ങള്‍ നിശ്ചലമായെങ്കിലും കായിക പ്രേമികളുടെ ആവേശം ചോര്‍ന്നിട്ടില്ല. പ്രതിസന്ധിമൂലം മാറ്റിവെച്ച ഐപിഎല്‍ കൂടി നടത്തുന്നു എന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ക്കേ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശേഷങ്ങളാണ് കൂടുതലായും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ധോണി ഐപിഎല്ലില്‍ മാറ്റുരയ്ക്കുമ്പോള്‍ ആവേശം അല്‍പം കൂടുതലാണ് ആരാധകര്‍ക്ക്. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘ഈ പുഞ്ചിരി കാണാന്‍ ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല’ എന്നാണ് ഈ ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
Read more: അഭിമാനമാണ് പായല്‍ കുമാരി; മിടുക്കിയ്ക്ക് സ്‌നേഹസമ്മാനവുമായി കളക്ടര്‍
ഐപിഎല്ലിന്റെ പതിമൂന്നാം സീസണ്‍ യുഎയില്‍ സെപ്റ്റംബര്‍ 19 ന് ആരംഭിക്കും. നവംബര്‍ 10-നാണ് ഫൈനല്‍. നിലവില്‍ യുഎഇ-ലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. അടുത്തിടെ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങളുടെ പരിശീലന വീഡിയോയും കായികലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights: CSK share a picture of MS Dhoni