ഇത് ഷെർലക്ക് ഹോംസിന്റെ സഹോദരി ‘എനോള ഹോംസ്’; നായികയായി ഇലവൻ, ട്രെയ്ലർ
ഇതിഹാസ കുറ്റാന്വേഷകൻ ഷെർലക്ക് ഹോംസിന്റെ സഹോദരി എനോള ഹോംസിന്റെ കഥ പറയുന്ന ചിത്രമാണ് എനോള ഹോംസ്. ഹാരി ബ്രാഡ്ബീര് സംവിധാനം ചെയ്യുന്നചിത്രത്തിന്റെ ട്രെയ്ലർ പുറത്തിവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫ്ലിക്സിലൂടെ സെപ്തംബര് 23-നാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. കാണാതായ അമ്മയെ അന്വേഷിച്ച് ഇറങ്ങുന്ന പെൺകുട്ടിയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം വികസിക്കുന്നത്. ചിത്രത്തിൽ എനോള ഹോംസായി വേഷമിടുന്നത് മില്ലി ബോബി ബ്രൗണാണ്.
നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പരയായ സ്ട്രേഞ്ചർ തിങ്സിൽ ഇലവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മില്ലി ബോബി. ഇതേ കഥാപാത്രത്തിനു മികച്ച സഹനടിക്കുള്ള പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശവും തന്റെ പതിമൂന്നാം വയസ്സിൽ സ്വന്തമാക്കിയ താരമാണ് മില്ലി.
Read also:‘നിസാരം’, പ്രായത്തെ തോൽപിച്ച ഫിറ്റ്നസ്; വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം
ഇംഗ്ളീഷ് ദമ്പതികളായ കെല്ലിയുടെയും റോബർട്ട് ബ്രൗണിന്റെയും നാലു മക്കളിൽ മൂന്നാമത്തെ കുട്ടിയായി സ്പെയിനിലെ മലാഗയിലാണ് മില്ലി ബോബി ബ്രൗൺ ജനിച്ചത്. സ്ട്രേഞ്ചർ തിങ്സ് കൂടാതെ വൺസ് അപ്പോൺ എ ടൈം ഇൻ വൺഡർലാൻഡ്, ഇൻട്രൂഡർസ്, എൻ.സി.ഐ.സ്, ഗ്രേയ്സ് അനാട്ടമി, മോഡേൺ ഫാമിലി, തുടങ്ങിയ പരമ്പരകളിലും മില്ലി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story Highlights: Enola Holmes Official Trailer