കൊച്ചി മെട്രോയും ബിനാലേയും ഫുട്ബോളുമെല്ലാം പാവക്കൂത്തില്‍; ശ്രദ്ധനേടി ‘വികൃതി’ സംവിധായകന്റെ സംഗീതാവിഷ്കാരം
മനോഹരമായ തോല്‍പ്പാവക്കൂത്ത് സംഗീത വീഡിയോയുമായി എത്തിയിരിക്കുകയാണ് വികൃതി എന്ന സിനിമയുടെ സംവിധായകന് എംസി ജോസഫ്. മലയാളിള്‍ക്ക് ഏറെ സുപരിചതവും പ്രിയപ്പെട്ടതുമായ കൊച്ചി ബിനാലെയും മെട്രോയും കാല്പന്തു കളിയുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് മനോഹരമായ ഈ പാവക്കൂത്ത് സംഗീതാവിഷ്കാരം തയാറാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ സംഗീത വീഡിയോ ആസ്വാദകമനം കവര്‍ന്നു.
തികച്ചും വ്യത്യസ്തമായ ഒരു ആസ്വാദന അനുഭവമാണ് ഈ ഗാനശില്പം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. എംസി ജോസഫിന്റെ ആശയത്തിന് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ നല്‍കുന്നതും. ഇദ്ദേഹം തന്നെയാണ് ഗാനത്തിന് ഈണം നല്കിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. അഡ്വ. ഷാഹുല്‍ മേഴത്തൂര്‍ വരികള്‍ എഴുതിയിരിക്കുന്നു. അജിത്ത് എം എസ് ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
അതേസമയം വികൃതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് എംസി ജോസഫ് എന്ന സംവിധായകനെ. സൗബിന് സാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മികച്ച പ്രതികരണം നേടി. കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അങ്കമാലി സ്വദേശി എല്‍ദോ എന്ന വ്യക്തിയുടെ ജീവിതമാണ് വികൃതി എന്ന ചിത്രം പറഞ്ഞത്. ശാരീരിക പരിമിധികളുള്ള എല്‍ദോ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോഴാണ് എല്‍ദോ മെട്രോയില്‍ കിടന്ന് അവശനായി ഉറങ്ങിപോയത്. വികൃതി എന്ന ചിത്രത്തിലൂടെ ഈ സംഭവത്തെ വെള്ളിത്തിരയില്‍ എത്തിക്കുകയായിരുന്നു സംവിധായകന് എം സി ജോസഫ്.
Story highlights: Experimental Puppetry Music Video Emcy Joseph