കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; നിരവധി പേർക്ക് പരുക്ക്
August 7, 2020

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടെതെന്നാണ് പ്രാഥമിക നിഗമനം.
ലാൻഡ് ചെയ്തതിന് ശേഷം റൺവേയിലൂടെ ഓടിയ വിമാനം അതിനപ്പുറമുള്ള ക്രോസ്സ് റോഡിലേക്ക് കടന്ന് മുൻഭാഗം കൂപ്പുകുത്തുകയായിരുന്നു. പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയാണ്.
344 യാത്രക്കാരും അഞ്ച് ക്രൂവും അടക്കം 349 പേരാണ് ആകെ വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വിമാനം അതിവേഗതയിലാണ് സഞ്ചരിച്ചതെന്നാണ് ലഭ്യമായ വിവരം. കനത്ത മഴയെ തുടർന്ന് തെന്നിമാറിയതാകാനും സാധ്യതയുണ്ട്.
The plane skidded off the runway