സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യത. ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യുനമർദം രൂപപ്പെടാനുള്ള സാഹചര്യം ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും പതിനൊന്ന് ജില്ലകളിലും ബുധനാഴ്ച 13 ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്.
Read More:മുടി കഴുകാൻ ഇനി കണ്ടീഷ്ണർ വാങ്ങിക്കേണ്ട; അറിയാം കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ
ഓഗസ്റ്റ് മൂന്നുമുതൽ കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
Story highlights-heavy rain alert