ആകാശത്ത് ചുഴലിക്കാറ്റിനുള്ളില്‍ പറന്ന് വിവരശേഖരണം; അപൂര്‍വ്വദൃശ്യങ്ങള്‍

ആകാശദൃശ്യങ്ങള്‍ പലപ്പോഴും മനുഷ്യരെ അതിശയിപ്പിക്കാറുണ്ട്. ട്വിറ്ററില്‍ ശ്രദ്ധ നേടുന്നതും അപൂര്‍വ്വമായ ആകാശദൃശ്യമാണ്. അമേരിക്കയുടെ നാഷ്ണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ ഹുറിക്കെയ്ന്‍ ഹണ്ടറായ നിക്ക അണ്ടര്‍വുഡ് പകര്‍ത്തിയതാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍.
ചുഴലിക്കാറ്റിനുള്ളിലൂടെ സഞ്ചരിച്ച് വിവിരങ്ങള്‍ ശേഖരിക്കുന്ന വ്യോമഗവേഷണ സംഘമാണ് ഹുറിക്കൈന് ഹണ്ടേഴ്സ്. ലോറാ ചുഴലിക്കാറ്റിനുള്ളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയ നിക്ക് 61 തവണ ഇത്തരത്തില്‍ ചുഴലിക്കാറ്റിനുള്ളിലൂടെ സഞ്ചരിച്ചിട്ടുണ്ട്.
Read more: ‘ആഹാ അന്തസ്സ്’, 99-ആം വയസിൽ പിയാനോ വായിക്കുന്ന മുത്തശ്ശി, വീഡിയോ
ലോറ ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തായാണ് സംഘം പ്രത്യേക വിമാനത്തില്‍ സഞ്ചരിച്ചത്. കാറ്റിന്റെ ഉള്‍ഭാഗത്ത് പൊതുവെ തീവ്രത കുറവായിരിക്കും. കാലാവസ്ഥയമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ ഇത്തരം യാത്രകള്‍ സഹായിക്കുന്നു. ചുഴലിക്കാറ്റിന്റെ ഉള്ളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തെ പെനിട്രേഷന് എന്നാണ് വിളിക്കുന്നത്.
ലൂസിയാനയില്‍ വന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച ചുഴലിക്കാറ്റാണ് ലോറ. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിക്ക് തീരം തൊട്ട ചുഴലിക്കാറ്റ് നിരവധി നാശങ്ങള് വിതച്ചു. ലോറ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴുകി വീഴുകയും നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു.
Story highlights: Incredible Videos Show Plane Flying Through Storm Inside Hurricane Laura