സംഗീതസാന്ദ്രമായി അറേബ്യന്‍ മണ്ണില്‍ നിന്നും ഒരു സ്വാതന്ത്ര്യദിനാശംസ: വീഡിയോ
74-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ നിറവിലാണ് നമ്മുടെ രാജ്യം. ലോകത്തെ ഒന്നാകെ പ്രതിസന്ധിയിലഴ്ത്തിയ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണെങ്കിലും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പകിട്ടിന് മങ്ങലേറ്റില്ല. അഥിതികള്‍ കുറവായിരുന്നുവെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു നടന്ന ചെങ്കോട്ടയിലെ ആഘോഷത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയരെ പറന്നു, കരുത്തും പ്രതീക്ഷയും പകര്‍ന്ന്.
സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഒരുക്കിയ ഒരു സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു. അറേബ്യന്‍ മണ്ണില്‍ നിന്നുയര്‍ന്ന ഈ ഇന്ത്യന്‍ ദേശീയഗാനം ലോകസമാധനത്തിന്റേയും ഐക്യത്തിന്റെയും അലയൊലികള്‍ തീര്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി റിയാദിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ദേശീയ ഗാന പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു സ്വാതന്ത്ര്യ ദിനാശംസ ഒരുക്കിയത്. അറബ് കലാകാരനായ മുഹമ്മദ് ഷാമൂദ് പരമ്പരാഗത അറബ് സംഗീതോപകരണമായ ഊദില്‍ ദേശീയ ഗാനം അതിമനോഹരമായി വായിച്ച് ഈ സംഗീതാവിഷ്‌കാരത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.
Story highlights: A dedication to global peace and harmony on the occasion of Indian Independence Day