ഇന്ദ്രന്‍സ് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു; നിര്‍മാണം വിജയ് ബാബു

August 18, 2020

അഭിനയ മികവു കൊണ്ട് പ്രേക്ഷക മനം കവര്‍ന്ന നടനാണ് ഇന്ദ്രന്‍സ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ജയസൂര്യ കേന്ദ്രകഥാപാത്രമായെത്തിയ ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് പുതിയ സിനിമയുടെ സംവിധാനം.

മഹാനടനായ ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഈ സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നീല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുക. രാഹുല്‍ സുഹബ്രഹ്‌മണ്യം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

Read more: നിറചിരിയോടെ മിയ ചേര്‍ത്തുനിര്‍ത്തി അശ്വിനും; വിവാഹനിശ്ചയ വീഡിയോ ശ്രദ്ധേയമാകുന്നു

981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്.

Story highlights: Indrans to lead film produced by Vijay Babu