ഒരുകാലത്ത് സിനിമകളില്‍ നിറഞ്ഞു നിന്നു; ചലച്ചിത്രതാരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു
സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ബാല്യകാല ചിത്രങ്ങളുമൊക്കെ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വിശേഷങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. കഴിഞ്ഞ ദിവസം മുതല്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത് പഴയ ഒരു സിനിമയുടെ സ്റ്റില്‍ ആണ്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഈ സ്റ്റില്‍.
രണ്ട് ചലച്ചിത്ര താരങ്ങളുടെ ബാല്യകാല ചിത്രമാണ് ഈ സ്റ്റില്ലില്‍. നടി ജോമോളിന്റേയും നടന്‍ വിനീത് കുമാറിന്റേയും ചിത്രം. ജോമോള്‍ തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. എന്തായാലും ചലച്ചിത്ര താരങ്ങളുടെ ഈ ബാല്യകാല ചിത്രം ശ്രദ്ധേയമായി.
ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ നടി മാധവി അവതരിപ്പിച്ച ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തിന്റെ ചെറുപ്പമാണ് ജോമോള്‍ അവതരിപ്പിച്ചത്. വിനീത് കുമാറാകട്ടെ മമ്മൂട്ടി അവതരിപ്പിച്ച ചന്തു എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലവും അവതരിപ്പിച്ചു.
സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ജോമോള്‍. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഇടയ്ക്കിടെ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു ജോമോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1998-ല്‍ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തില്‍ നായികയായെത്തി. ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോമോള്‍ക്ക് ലഭിച്ചിരുന്നു. നിറം, ദീപസ്തംഭം മഹാശ്ചര്യം എന്നീ ചിത്രങ്ങളിലും ജോമോള്‍ ശ്രദ്ധ നേടി. വിവാഹ ശേഷം സിനിമകളില്‍ സജീവമല്ല താരം.
Story highlights: Jomol and Vineeth Kumar Oru Vadakan Verragadha Still