സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1021 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 237 പേര്‍ക്കും, എറണാകുളം ജില്ലയിലെ 122 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 118 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 78 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 55 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 29 പേര്‍ക്കും, കൊല്ലം ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 23 പേര്‍ക്കും, കോട്ടയം ജില്ലയിലെ 22 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 17 പേര്‍ക്കും, വയനാട് ജില്ലയിലെ 16 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലെ 35 ഐ.ടി.ബി.പി.ക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ചികിത്സയിലായിരുന്ന 1021 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 62 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,303 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Story highlights-kerala covid 19 updates