സംസ്ഥാനത്ത് 1908 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1718 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

August 23, 2020

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 367 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 171 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂര്‍ ജില്ലയിലെ 5, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 125 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 171 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 250 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 20,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,649 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.