സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ്; 2067 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2067 പേരാണ് രോഗമുക്തരായത്. അതിനിർണായക ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ലോകത്ത് കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കേരളം. ഈ പ്രത്യേകത കണക്കിലെടുത്താൽ രോഗത്തെ അതിന്റെ ഉച്ചസ്ഥായിയിൽ ഏതാണ് അനുവദിക്കാതെ കൂടുതൽ സമയം പിടിച്ചുനിർത്താൻ സാധിച്ചു. നമ്മുടെ രാജ്യം ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 352, കോഴിക്കോട് -238,കാസര്‍ഗോഡ് -231, മലപ്പുറം -230,പാലക്കാട് – 195, കോട്ടയം – 189, കൊല്ലം 176,
ആലപ്പുഴ – 172, പത്തനംതിട്ട 167, തൃശൂര്‍ – 162, എറണാകുളം -140, കണ്ണൂര്‍ -102, ഇടുക്കി – 27, വയനാട് – 25
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
തിരുവനന്തപുരം – 267, കോഴിക്കോട് 220, കാസര്‍ഗോഡ് 217, മലപ്പുറം 192, പാലക്കാട് – 121, കോട്ടയം 182, കൊല്ലം 163, ആലപ്പുഴ 145, പത്തനംതിട്ട – 131, തൃശൂര്‍ – 132, എറണാകുളം – 99, കണ്ണൂര്‍ 71.
Story highlights- kerala covid 19 updates