സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2317 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2317 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതേസമയം, 2225 പേരാണ് രോഗമുക്തരായത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 408 പേർക്കാണ് അസുഖം ബാധിച്ചത്. ഇപ്പോളാണ് കേരളത്തിൽ സമ്പർക്ക രോഗ വ്യാപ്തി കൂടിയത്. ക്രമാനുഗതമായാണ് രോഗികളുടെ എണ്ണം വർധിച്ചത്. ജാഗ്രതയുടെ ഫലമായാണ് ഇങ്ങനെ സംഭവിച്ചത്. മുഖ്യമന്ത്രി അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 ല്‍ അധികമാണ്.നിലവില്‍ സംസ്ഥാനത്ത് ആകെ 23,277 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. ഇന്നലെ വരെ. പുറത്തുനിന്ന് 8,69,655 പേര്‍ വന്നിട്ടുണ്ട്. അതില്‍ 3,32,582 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 5,37,000 പേരില്‍ 62 ശതമാനവും കൊവിഡ് റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ്.
സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്;
തിരുവനന്തപുരം – 408
മലപ്പുറം – 379
കൊല്ലം – 234
തൃശൂര്‍ – 225
കാസര്‍ഗോഡ് – 198
ആലപ്പുഴ – 175
കോഴിക്കോട് – 152
കോട്ടയം – 139
എറണാകുളം – 136
പാലക്കാട് – 133
കണ്ണൂര്‍ – 95
പത്തനംതിട്ട – 75
ഇടുക്കി – 27
വയനാട് – 21
Story highlights- kerala covid 19 updates