സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1234 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുമെത്തിയ 66 പേരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 125 പേർക്കും രോഗം ബാധിച്ചു.13 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 1234 പേർ രോഗമുക്തരായി.
രോഗബാധിതരായവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്;
തിരുവനന്തപുരം-274, കൊല്ലം-30, പത്തനംതിട്ട-37, ഇടുക്കി-39, കോട്ടയം-51, ആലപ്പുഴ-108, എറണാകുളം-120, തൃശൂർ-86, പാലക്കാട്-41, മലപ്പുറം-167, കോഴിക്കോട്-39, വയനാട്-14, കണ്ണൂർ-61, കാസർകോട്-128.
രോഗമുക്തരായവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്;
തിരുവനന്തപുരം-528, കൊല്ലം-49, പത്തനംതിട്ട-46, ഇടുക്കി-58, കോട്ടയം-47, ആലപ്പുഴ-60, എറണാകുളം-35, തൃശൂർ-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്-40, കണ്ണൂർ-53, കാസർകോട്-105.
Story highlights-kerala covid updates