മോഡേണ്‍ ലുക്കില്‍ ‘കുമ്പളങ്ങിയിലെ സിമി’; ഗ്രേസ് ആന്റണിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

August 25, 2020
Kumbalangi Nights fame Grace Antony latest photoshoot

‘ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’… ഈ ഒരൊറ്റ ഡയലോഗ് മതി ഗ്രേസ് ആന്റണിയെ മലയാളികള്‍ക്ക് ഓര്‍മിക്കുവാന്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി അവതരിപ്പിച്ച സിമി എന്ന കഥാപാത്രം അത്രമേല്‍ ജനസ്വീകാര്യത നേടിയിരുന്നു.

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലെ ടീന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങിയിലെ സിമി മോളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഗ്രേസ് ആന്റണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. മോഡേണ്‍ ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read more: വെള്ളരിപ്രാവിന്റെ ചങ്ങായിമാര്‍; ഇത് കാലം കരുതിവെച്ച കൂട്ടുകെട്ട്

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് ഗ്രേസ് ആന്റണി എത്തിയതെങ്കിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. മധു സി നാരായണ്‍ സംവിധാനം നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് ഗ്രേസ് ആന്റണി എത്തിയത്. താരത്തെ പ്രേക്ഷക മനസ്സുകളില്‍ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഗ്രേസ് ആന്റണിയുടേതായി ‘ഹലാല്‍ ലവ് സേറ്റോറി’ അടക്കമുള്ള ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Kumbalangi Nights fame Grace Antony latest photoshoot